Vachanapetty · Promise Box Malayalam
വചനപ്പെട്ടി
കണ്ണുകൾ അടയ്ക്കുക.മനസ്സിലുള്ളത് ഹൃദയത്തിൽ സൂക്ഷിക്കുക.എന്നിട്ട് ഒരു കാർഡ് എടുക്കുക.
ഇന്നത്തെ വചനം
നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്ക് പിമ്പിൽനിന്ന് കേൾക്കും.
വചനപ്പെട്ടിയിലെ വചനങ്ങൾ
അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.
യഹോവ നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ.
യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ കാക്കും; അവൻ നിന്റെ പ്രാണനെ കാക്കും.
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
എന്താണ് വചനപ്പെട്ടി?
ചെറിയ കടലാസുകളിൽ ബൈബിൾ വചനങ്ങൾ സൂക്ഷിക്കുന്ന പെട്ടിയാണ് വചനപ്പെട്ടി. പ്രാർത്ഥിച്ച്, കണ്ണടച്ച് ഒന്ന് എടുക്കുക. 150 വചനങ്ങൾ ഇവിടെയുണ്ട്.
വചനപ്പെട്ടി ഫോണിൽ
ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കും. എല്ലാ ദിവസവും ഒരു പുതിയ കാർഡ്.